Section

malabari-logo-mobile

പരപ്പനങ്ങാടി എസ്‌ഐയെ കാട്ടി ഭയപ്പെടുത്തേണ്ടന്ന് ടോള്‍ വിരുദ്ധ സമര സമിതി

HIGHLIGHTS : സര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം.

toll samaramസര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം.

പരപ്പനങ്ങാടി: പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടിനഹ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിന് പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌ക്കരിക്കാന്‍ പരപ്പനങ്ങാടി ജനകീയ ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. തിരൂര്‍ ആര്‍ഡിഒയും ജില്ലാകളക്ടറും വിദ്യഭ്യാസ മന്ത്രിയും ഇടപെട്ട് തീര്‍പ്പാക്കാന്‍ കഴിയാത്ത വിഷയം ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറെ കൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ വിളിപ്പിച്ച് ഭയപ്പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് സമരസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ നടപടി പരപ്പനങ്ങാടിക്കാരെ അപമാനിക്കലാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

അതെസമയം ടോള്‍പിരിവിനെതിരെയുള്ള ജനകീയ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിന്റെ 201 ാം ദിവസം അന്വേഷി നേതാവ് കെ അജിത സമരം ഉദ്ഘാടം ചെയ്യുമെന്നും നേക്കള്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്.

യോഗത്തില്‍ ഫ്രെ.ഇ പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പാലക്കണ്ടി വേലായുധന്‍, ജഗന്നിവാസന്‍, സക്കീര്‍ പരപ്പനങ്ങാടി, കെ പി സിറാജ്, ഗിരീഷ് തോട്ടത്തില്‍, കെ രാജീവ്, സുലൈമാന്‍ മാസ്റ്റര്‍, വി. കാദര്‍ ഹാജി, അസു ചെട്ടിപ്പടി, സി.സാമിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ അഷറഫ് ഷിഫ സ്വാഗതവും ഫിറോസ് ഖാന്‍ നന്ദിയും പറഞ്ഞു.

പരപ്പനങ്ങാടി ടോള്‍ബൂത്ത് പൊളിച്ചത് മുഖംമൂടിധാരികളെന്ന്:ദൃക്‌സാക്ഷികള്‍ click here

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം : ടോള്‍ പിരിവ് 19 ന് തുടങ്ങും click here

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റ ടോള്‍ ബൂത്ത് തകര്‍ത്തു click here

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!