Section

malabari-logo-mobile

സര്‍ക്കാരുണ്ടാക്കാന്‍ ആംആദ്മി വീണ്ടും ജനങ്ങളിലേക്ക്

HIGHLIGHTS : ദില്ലി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപികരിക്കാനായി ആംആദ്മി പാര്‍ട്ടി വീണ്ടും ജനവിധി ആരായുന്നു. സര്‍ക്കാര്‍ രൂപികരിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ കൂടി അ...

am admi party
ദില്ലി ദില്ലി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപികരിക്കാനായി ആംആദ്മി പാര്‍ട്ടി വീണ്ടും ജനവിധി ആരായുന്നു. സര്‍ക്കാര്‍ രൂപികരിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷമെ നിലപാടെടുക്കു എന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
ഫോണ്‍കോളിലൂടെയും എസ്എംഎസ് വഴിയും പാര്‍ട്ടി വെബ്‌സൈറ്റിലെ വോട്ടെടുപ്പിലൂടെയും ജനങ്ങള്‍ക്ക് അഭിപ്രായം പറയാം . ഇങ്ങിനെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍രൂപീകരണകാര്യത്തില്‍ തീരുമാനമെടുക്കുക.. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.

സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ആംആദ്മി പാര്‍ട്ടി ഒളിച്ചോടുകയാണെന്ന ആക്ഷേപം കെജരിവാള്‍ നിഷേധിച്ചു. തങ്ങള്‍ക്ക് ഭരിക്കാനും കഴിയുമെന്ന് ജനങ്ങള്‍ക്കറിയാമെന്നും കെജിരിവാള്‍ അഭിപ്രായപ്പെട്ടു. പിന്തുണ സ്വീകരിക്കണമെങ്ങില്‍ ആംആദ്മി പാര്‍ട്ടി തങ്ങളുടെ 18 ആവിശ്യങ്ങള്‍ അംഗീകരിക്കണെമന്ന് ആവിശ്യപ്പെട്ടിരുന്നു. ഇതില്‍ 16 എണ്ണവും കോണ്‍ഗ്രസ്സ് അംഗീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!