പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം : ടോള്‍ പിരിവ് 19 ന് തുടങ്ങും

പരപ്പനങ്ങാടി : അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് 19 മുതല്‍ ടോള്‍ പിരിവ് തുടങ്ങുമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു. മുച്ചക്ര- ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല.

മറ്റ് വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് പോകുന്നതിന് അഞ്ച് രൂപയും ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുന്നതിന് ഏഴര രൂപയുമാണ് ടോള്‍. പ്രതിമാസം 150 രൂപയുടെ പാസെടുത്താല്‍ യാത്രയുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാവില്ല. പരപ്പനങ്ങാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രതിമാസം 60 രൂപ നിരക്കില്‍ പാസ് അനുവദിക്കും.

പഞ്ചായത്തില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ടോള്‍ ബൂത്തില്‍ നിന്ന് ടോക്കണ്‍ നല്‍കും.