Section

malabari-logo-mobile

പരപ്പനങ്ങാടി ടോള്‍ബൂത്ത് പൊളിച്ചത് മുഖംമൂടിധാരികളെന്ന്:ദൃക്‌സാക്ഷികള്‍

HIGHLIGHTS : പരപ്പനങ്ങാടി: ഇന്നലെ അര്‍ദ്ധരാത്രിയില്‍ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ചുങ്കം പിരിക്കാന്‍ നിര്‍മ്മിച്ച ടോള്‍ബൂത്ത് തകര്‍ത്തത് മുഖംമൂടിധാരികളായ പത്തി...

IMG_1286 copyപരപ്പനങ്ങാടി: ഇന്നലെ അര്‍ദ്ധരാത്രിയില്‍ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ചുങ്കം പിരിക്കാന്‍ നിര്‍മ്മിച്ച ടോള്‍ബൂത്ത് തകര്‍ത്തത് മുഖംമൂടിധാരികളായ പത്തിലധികം പേരെന്ന് ദൃക്‌സാക്ഷികള്‍. രാത്രിയില്‍ പയനിങ്ങല്‍ ജംഗ്ഷനില്‍ രാത്രിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ഇത്തരം സൂചന നല്‍കുന്നത്. തങ്ങളെ കണ്ട വിവരം പുറത്ത് പറയുകയോ ഫോണ്‍ ചെയ്യുകയോ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയതായും പറയപ്പെടുന്നു. കമ്പി, കട്ടപ്പാര മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ടോള്‍ബൂത്ത് പൊളിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം.

തെളിവുകള്‍ ശേഖരിക്കാനായി പോലീസിന്റെ ഡോഗ് സ്‌ക്വഡ്, വിരലടയാള വിദഗ്ദ്ധര്‍, ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ തിരൂര്‍ ഡിവൈഎസ്പി സെയ്തലവിയുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തി. ഇന്ന് രാവിലെ പത്തുമണിയോടെ ഡോഗ് സ്‌ക്വാഡിലെ റിങ്കു എന്ന നായ സംഭവസ്ഥലത്തു നിന്നും മണം പിടിച്ച് റെയില്‍വെ ഗേറ്റിന് പടിഞ്ഞാറ്‌വശത്തെ കെട്ടിടത്തിലെ വഴിയിലെത്തി നില്‍ക്കുകയായിരുന്നു.

sameeksha-malabarinews

ഉച്ചയ്ക്ക് ശേഷം സംഭസ്ഥലത്തെത്തിയ വിരലടയാള വിദഗ്ദ്ധര്‍ തെളിവെടുപ്പ് നടത്തി. അതെസമയം കേസിന്റെ അന്വേഷണ ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റ ടോള്‍ ബൂത്ത് തകര്‍ത്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!