Section

malabari-logo-mobile

പരപ്പനങ്ങാടി പുത്തൻപീടിക അക്രമം: ആർ.എസ്.എസ് പ്രവർത്തകൻ റിമാന്റിൽ

HIGHLIGHTS : പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തൻപീടികയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച് അപായപ്പെടുത്താൻ

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തൻപീടികയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ്. പ്രവർത്തകനെ പോലീസ് പിടികൂടി. കോട്ടത്തറ പുനത്തിൽ ശരത്ത് (28)നെയാണ് പരപ്പനങ്ങാടി എസ് ഐ
മോഹൻദാസും സംഘവും പിടികൂടിയത്.

ഇരുചക്രവാഹനങ്ങളിലായി വന്ന ആർ.എസ്.എസ്- സംഘം  പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കറുത്തേടത്ത്‌
നുബുവുവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടിയതിനാൽ  സംഘം രക്ഷപ്പെട്ടു.

sameeksha-malabarinews

ഇതിനിടെ ഇവരെത്തിയ ഒരു ബൈക്ക് കൊണ്ട് പോവാൻ സാധിച്ചിരുന്നില്ല’ഇതിന്റെ ഉടമസ്ഥനെ പറ്റി അന്വേഷിച്ചതിനെ
തുടർന്നാണ് പരപ്പനങ്ങാടി കോട്ടത്തറയിൽ നിന്ന് പ്രതിയെ പിടികൂടിയത്. അ ക്രമിസംഘത്തിൽ പത്തോളം പേരുണ്ടന്ന് പോലീസ് പറഞ്ഞു. വധശ്രമമടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ നുബു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്‌

മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!