തിരൂരില്‍ ചുമട്ടുതൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി

തിരൂർ : മത്സമാർക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലയില്‍ കല്ലുകൊണ്ട് അടിയേറ്റ്‌ മരിച്ച നിലയിൽ. നിറമരതൂർ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാർക്കറ്റിലെ തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌.

കല്ലൂകൊണ്ട്‌ തലയ്‌ക്കടിച്ചു കൊല പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. ഇന്നുരാവിലെ മറ്റുതൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌.

കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കണ്ടിരുന്ന ആളായിരിക്കാം കൊലക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

മൃതദേഹം ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയെന്ന്‌ പൊലീസ്‌ അറിയിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top