പൊന്നാനി കുറ്റിപ്പുറം ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിൽ മാണിക്കുളത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.രാവിലെ ഒൻപത് മണിയോടെയാണ് അപകടം.

പൊന്നാനി ഈഴുവത്തിരുത്തി തേവർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഏറാട്ടുവളപ്പിൽ അറുമുഖന്റെ മകൻ അഖിലാണ് അപകടത്തിൽ മരണമടഞ്ഞത്. 27 വയസായിരുന്നു.

ബൈക്ക് യാത്രികനായ അഖിൽവില്ലേജ് ഓഫീസ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ കുറ്റിപ്പുറം ഭാഗത്ത് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ലോറിയിൽ കൊളുത്തി വലിക്കുകയും അഖിൽ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.ഇതേ സമയം ലോറിക്ക് പിറകിൽ അമിതവേഗതയിൽ വന്ന കണ്ടയ്നർ ലോറി കയറിയിറങ്ങുകയും അഖിൽ തൽക്ഷണം മരണമടയുകയുമായിരുന്നു. അഖിലിനെ ഇടിച്ച കണ്ടയ്നർ ലോറി നിർത്താതെ രക്ഷപ്പെടുകയായിരുന്നു.

പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ശാന്തകുമാരിയാണ് അഖിലിന്റെ മാതാവ്. ആനന്ദ്, അനീഷ് എന്നിവർ സഹോദരങ്ങളാണ്

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top