Section

malabari-logo-mobile

പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട്‌ : പരപ്പനങ്ങാടിയിലെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവിശ്യപ്പെട്ട്‌ നഗരസഭ

HIGHLIGHTS : പരപ്പനങ്ങാടി : നഗരസഭാ പരിധിയില്‍ നിലവില്‍ ജില്ലാ ദുരന്തനിവാരണ സമിതി നടപ്പിലാക്കിയ കോവിഡ്‌ പ്രതിരോധ നിയന്ത്രണണങ്ങള്‍ ഒഴിവാക്കണമെന്ന്‌ ആവിശ്യപ്പെട്ട്...

പരപ്പനങ്ങാടി : നഗരസഭാ പരിധിയില്‍ നിലവില്‍ ജില്ലാ ദുരന്തനിവാരണ സമിതി നടപ്പിലാക്കിയ കോവിഡ്‌ പ്രതിരോധ നിയന്ത്രണണങ്ങള്‍ ഒഴിവാക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ പരപ്പനങ്ങാടി നഗരസഭ. ഈ ആവിശ്യമുന്നയിച്ച്‌ ജില്ലാ ഭരണാധികാരികള്‍ക്ക്‌ നഗരസഭ കത്തു നല്‍കി.

നിലവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പല ഡിവിഷനുകളിലും പുതുതായി കോവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തവയാണെന്നും കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണുന്നതായും നഗരസഭ കോവിഡ്‌ മോണിറ്ററിങ്‌ സമിതി അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന്‌ നഗരസഭയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ കളക്ടര്‍ക്ക്‌ കത്തുനല്‍കിയിരിക്കുന്നത്‌.

sameeksha-malabarinews

പരപ്പനങ്ങാടിയിലെ 28 ഡിവിഷനുകളിലാണ്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. നഗരസഭാ പരിധിയില്‍ 114 ആളുകളാണ്‌ നിലവില്‍ കോവിഡ്‌ പോസറ്റീവ്‌ ആയി ഉള്ളത്‌.ഇന്ന്‌ പരപ്പനങ്ങാടിയില്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ആഹ്വാനം ചെയ്‌തതനുസരിച്ച്‌ നിയന്ത്രണങ്ങളുള്ള ഡിവിഷനുകളിലും കടകള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!