കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ ക്ഷേത്രക്കുളത്തില്‍  മുങ്ങി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്ര സ്വദേശിയും കോഴിക്കോട്‌ സര്‍വ്വകലാശാല ജീവനക്കാരനുമായ യുവാവ്‌ മുങ്ങിമരിച്ചു.  .സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ജീവനക്കാരനായ    ചേലേമ്പ്ര മൈലാഞ്ചി വളവ് പാറമ്മല്‍ വീട്ടില്‍ പരേതനായ  ശങ്കരന്റെ മകന്‍ പ്രശാന്ത് എന്ന മുത്തു (35) ആണ് മരിച്ചത്.

ചേലേമ്പ്ര കൊളക്കുത്ത് ഇളന്നുമ്മല്‍  ക്ഷേത്രക്കുളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയി തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്.

സംഭവസ്ഥലത്തെത്തിയ തേഞ്ഞിപ്പലം പൊലിസിന്റെ പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

. മാതാവ്: പ്രേമ. സഹോദരി പ്രിയങ്ക

Share news
error: Content is protected !!
Scroll to Top