Section

malabari-logo-mobile

പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന് ഇന്ന് മുഖ്യമന്ത്രി  തറക്കല്ലിടും

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കാരുടെ ചിരകാലാഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബറിന് ബുധനാഴ്ച പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.

പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കാരുടെ ചിരകാലാഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബറിന് ബുധനാഴ്ച പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.

പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്താണ് ചടങ്ങ് നടക്കുക

sameeksha-malabarinews

112 കോടി രൂപ ചിലവിലാണ് തുറമുഖം നിര്‍മ്മക്കുക. കിഫ്ബി മുഖേനയാണ് ഇതിനുള്ള ഫണ്ട് ലഭ്യമാക്കിയത്. പരപ്പനങ്ങാടി മുറിത്തോടിന് 545 മീറ്റര്‍ വടക്കോട്ടും തെക്കോട്ട് 65മീറ്ററും വരുന്ന ഭാഗത്താണ് ഹാര്‍ബര്‍ വരിക.

ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഫിഷറീസ് വകുപ്പുമന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ, മന്ത്രി കെടി ജലീല്‍, എംഎല്‍എമാരായ പികെ അബ്ദുറബ്ബ്, വി.അബ്ദുറഹിമാന്‍, ഹമീദ് മാസ്റ്റര്‍, സി.മമ്മുട്ടി, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാപ്പപ്പടിയില്‍ ഈ ഫിഷിങ്ങ് ഹാര്‍ബറിന് തറക്കല്ലിട്ടിരുന്നു. എന്നാല്‍ പദ്ധതിക്കായി തുക വകയിരുത്തിയിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!