Section

malabari-logo-mobile

ടിക് ടോക് ലഹരിയില്‍ കടലുണ്ടിപുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

HIGHLIGHTS : വള്ളിക്കുന്ന്: ടിക് ടോക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി കടലുണ്ടിപുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെ...

വള്ളിക്കുന്ന്: ടിക് ടോക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി കടലുണ്ടിപുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട് മുങ്ങിത്താഴാന്‍ തുടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പത്തുപേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ സ്‌കൂള്‍ അവധിയായ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ കടലുണ്ടിപുഴയുടെ പാലത്തിനു മുകളിലെത്തിയത്. ഇവിടെ നിന്ന് ഇവര്‍ പുഴയിലേക്ക് പാലത്തിന്റെ കൈവരികളില്‍ കയറി ചാടുകയായിരുന്നു. നീന്തലിറിയ കുട്ടികള്‍ മുങ്ങിത്താഴാന്‍ തുടങ്ങുന്നത് കണ്ട് പാലത്തിന് മുകളിലുള്ള ആളുകള്‍ ഒച്ചവെക്കുകയായിരുന്നു . ഇത് കേട്ടാണ് മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വള്ളവുമായി സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

അതെദിവസം ഈ വിദ്യാര്‍ത്ഥികള്‍ ആദ്യം വള്ളിക്കുന്നിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനെത്തിയിരുന്നെന്നും എന്നാല്‍ നാട്ടുകാര്‍ ഇവരെ ഇവിടെ നിന്ന് മടക്കി അയച്ചതായും പറയുന്നു.

ചാലിയം പരപ്പനങ്ങാടി തീരദേശപാതയില്‍ കടലുണ്ടി പുഴയുടെ അഴിമുഖത്താണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഏറെ അപകട സാധ്യതയും പ്രകൃതിരമണീയവുമായ ഇവിടെ വിനോദ സഞ്ചാരികള്‍ വലിയതോതില്‍ എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് യുവാക്കള്‍ ഈ പാലത്തില്‍ നിന്ന് പുഴയിലേക്ക് ഡൈവ് ചെയ്യുന്നതിന്റെ ടിക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ നിന്ന് ആവേശം കൊണ്ടിട്ടാവണം വിദ്യാര്‍ത്ഥികള്‍ ഈ അപകടം പിടിച്ച അതിസാഹസികതയ്ക്ക് മുതിര്‍ന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!