Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയിലായി. തെന്നല പാറപ്പുറം മാട്ടാന്‍ ജുനൈദ്(21) ആണ്

പരപ്പനങ്ങാടി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയിലായി. തെന്നല പാറപ്പുറം മാട്ടാന്‍ ജുനൈദ്(21) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 30 പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു.

പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെന്നിയൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേകം തയ്യാറാക്കിയ ബോങ്ങിലൂടെ കഞ്ചാവിന് അടിമയാക്കുന്ന രീതിയാണ് ഇയാള്‍ പിന്‍തുടര്‍ന്നിരുന്നത്. ഇയാളില്‍ നിന്ന് തയ്യാറാക്കി വെച്ച ബോങ്ങും പിടിച്ചെടുത്തിട്ടുണ്ട്. തിരൂരങ്ങാടി, വാളക്കുളം ഭാഗത്തെ വിദ്യാര്‍ത്ഥികളെയാണ് പ്രതി കൂടുതലായും വലയിലാക്കിയിരുന്നത്.

sameeksha-malabarinews

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍, ലിഷ,ജിനരാജ്, നിതിന്‍, ഡ്രൈവര്‍ സാജിദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!