പരിശീലനപ്പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു;പൈലറ്റ് മരിച്ചു

ബംഗളൂരു: രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നു. അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടയിലാണ് വ്യോമസേനയുടെ അഭിമാനമായ എയ്‌റോബാറ്റിക്‌സ് ടീമിലെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്.

ബംഗളൂരു യെലഹങ്ക വിമാനത്താവളലിണ് സംഭവം നടന്നത്. എയറോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top