തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു.
കസര്‍കോട് നടന്നതുപോലെ ഒരു കാര്യം രാഷ്ട്രീയബോധമുള്ള ആരും ചെയ്യില്ലെന്നും അത്തരത്തിലൊന്ന് ആസൂത്രണം ചെയ്യേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അതില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്‍ഡിഎഫ് രണ്ട് ജാഥകളില്‍ കേന്ദ്രീകരിക്കുന്നസമയാണിതെന്നും രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നആരും ഇത്തരത്തില്‍ ഒരു കുറ്റകൃത്യത്തിന് തയ്യാറാവില്ലെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമത്തിന്റെ വേദന അനുഭവിക്കുന്ന പാര്‍ട്ടിയാണിതെന്നും. ഒരു പാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ്. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് എതിരായുള്ള ഒരു പ്രവര്‍ത്തനത്തേയും പാര്‍ട്ടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




