തിരൂരില്‍ യുവാവ് കിണറില്‍ വീണ് മരിച്ചു

തിരൂര്‍ :യുവാവ് കിണറില്‍ വീണ് മരിച്ചു. ആലിന്‍ചുവടിലാണ് സംഭവം നടന്നത്.തലക്കടത്തൂര്‍ തറയില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ അണ്ണച്ചംപള്ളി അലിയാണ് (38) അപകടത്തില്‍ പെട്ടത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അലി ടോയ്റ്റലിലേക്ക് ഫോണ്‍ വിളിച്ച് പോവുന്നതിനിടെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് ദൃക്ഷാക്ഷികള്‍ പറഞ്ഞു. ചേറ് നിറഞ്ഞ കിണര്‍ കൂടിയാണിത്.

തിരൂര്‍ ഫയര്‍ഫോഴ്സ് സംഘം അലിയെ കിണറ്റില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈയടുത്താണ് ഇദ്ദേഹം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

Share news
error: Content is protected !!
Scroll to Top