സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍

ദില്ലി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ദില്ലിയിലെത്തും.

2016ല്‍ നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിച്ച് മുന്ന് വര്‍ഷം തികയുന്ന അവസരത്തിലാണ് മുഹമ്മദ് ബിന്‍സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ ദിവസം രാജകുമാരന്‍ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

സൗദി കിരീടവകാശിയുമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ ഭീകരവാദമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്തപ്രസ്താവന ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം നിരവധി മന്ത്രിമാരും വ്യവസായ പ്രതിനിധികളും സംഘത്തിലുണ്ട്.

Share news
error: Content is protected !!
Scroll to Top