മഞ്ചേരിയില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖവ്യവസായി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഞ്ചേരിയിലെ പ്രമുഖ വ്യാപാരിയടക്കം രണ്ട് പേര്‍ പടിയില്‍. മഞ്ചേരി പയ്യാനാട് സ്വദേശികളായ പതിയന്‍തൊടി അബ്ദുല്‍ അസീസ്, കോട്ടക്കുത്ത് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

അബ്ദുല്‍ അസീസ് നഗരത്തിലെ പ്രമുഖ മാര്‍ബിള്‍ വില്പനശാലയായ ഈവേ ഗാലറി ഉടമയും, വ്യാപാരി വ്യവസായ സമിതി നേതാവുമാണ്.

പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം വെച്ച് ഇടക്കിടിക്ക ഈ വീട്ടില്‍ ഇവര്‍ പോകാറുണ്ട്. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ഇരുവരും ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെൡപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്‌ലൈനിനും പോലീസിനും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന പയ്യനാട്ടുള്ള വീടുകളില്‍ നിന്ന് ഇരുവരേയും മഞ്ചേരി പോലീസ് ഇരുവരേയും അറസ്‌ററ്‌ചെയ്യുകയായിരുന്നു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top