യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: ഏഴുപേര്‍ കസ്‌ററഡിയില്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴു
പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകംനടന്ന സ്ഥലത്ത് കണ്ടെത്തിയ രണ്ട് ബൈക്കുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലയാളി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.

തിങ്കളാഴ്ച രണ്ടുപേരെയാണ് കസ്‌ററഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചയോടെയാണ കൂടുതല്‍ പേര്‍ പോലീസ് കസ്‌ററഡിയിലായത്. സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട്‌പോകുന്നത്.

സിപിഎം ലോക്കല്‍കമ്മറ്റിയംഗം പീതാംബരനുള്‍പ്പെടയുള്ളവര്‍ ഒളിവിലാണ്. പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാല്‍.

ഞായറാഴച് രാത്രി എട്ടരമണിയോടെയാണ് പെരിയെ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍(27), കൃപേഷ്(21) എ്ന്നിവര്‍ കൊല്ലപ്പെട്ടത്.

പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചല്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിര്‍ത്തി പ്രദേശമായതിനാല്‍ പ്രതികളെ പിടികൂടാന്‍ കര്‍ണ്ണാടക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപ്കുമാറാണ് അന്വേഷണസംഘം തലവന്‍.

Share news
error: Content is protected !!
Scroll to Top