Section

malabari-logo-mobile

കൃപേഷിനെ വെട്ടിയത് പീതാംബരന്‍: കൊലനടത്തിയത് അപമാനം മൂലം

HIGHLIGHTS : കാസര്‍കോട് : പെരിയയില്‍ യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ

കാസര്‍കോട് : പെരിയയില്‍ യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ലോക്കല്‍കമ്മറ്റിയംഗമായിരുന്ന പീതാംബരന്‍ നേരിട്ട് പങ്കെടുത്തതായി കസ്റ്റഡിയിലുള്ളവര്‍ മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ട്.

പോലീസ് കസ്റ്റഡിയിലുള്ള് പീതാംബരന്റെ സുഹൃത്തുക്കളാണ് ഈ മൊഴി നല്‍കിയതെന്നാണ് വിവരം. പീതാംബരന്‍ കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെ പിടിയിലായെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍കമ്മറ്റിയംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നപ്പോള്‍ സ്വയം തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തതുമൂലം സ്വന്തം നിലക്ക് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ പീതാംബരന്‍ ്‌മൊഴിനല്‍കിയത്.
പെരിയയില്‍ വെച്ച് കുറച്ച് ദിവസം മുന്‍പ് കൃപേഷും ശര്ത ലാലുമടക്കമുള്ളവര്‍ പീതംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് പീതാംബരന്റെ കൈയൊടിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കേസില്‍ ശരത്‌ലാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റിലാകുകയും ചെയ്തിരുന്നു. എന്നാല്‍ കൃപേഷിനെ പോലീസ് പ്രതിചേര്‍ത്തിരുന്നില്ല. കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു പീതാംബരന്റെ ആവശ്യം. ഇതില്‍ പോലീസ് നടപടിയെടുത്തില്ല.

പീതാംബരന്‍ പാര്‍ട്ടിതലത്തിലും ഈ ആവശ്യം ഉന്നയിച്ചെങ്ങിലും പാര്‍ട്ടിയില്‍ നിന്നും അനുകൂലമായ നിലപാടുണ്ടായില്ല. ഇതില്‍ നിരാശപൂണ്ട പീതാംബരന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുയായിരുന്നത്രെ. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയെന്ന് പീതാംബരന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്

ഇന്ന് ഉച്ചയോടെ പീതാംബരനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!