Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികളുടെ ചിരകാലാഭിലാഷമായ പരപ്പനങ്ങാടി മത്സ്യബന്ധനതുറമുഖത്തിന് ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പിണാറായ...

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികളുടെ ചിരകാലാഭിലാഷമായ പരപ്പനങ്ങാടി മത്സ്യബന്ധനതുറമുഖത്തിന് ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പിണാറായി വിജയന്‍ തറക്കല്ലിട്ടു.
പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് നടന്ന ചടങ്ങില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷം വഹിച്ചു.

കശ്മീരില്‍ മരിച്ച ധീരജവാന്‍മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുനിമിഷം മൗനമാചരിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം തീരദേശമേഖലയില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഹാര്‍ബറിന്റെ പണി പൂര്‍ത്തിയാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ പരസ്പരം അടികൂടാതെ ഹാര്‍ബറിന്റെ പ്രവര്‍ത്തിപൂര്‍ത്തീകരണത്തിനായി ഒത്തൊരുമിച്ച് നില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

118 കോടി ചിലവ് വരുന്ന ഈ പദ്ധതി കിഫ്ബി വഴിയാണ് നടപ്പിലാക്കുക. സാ്‌ങ്കേതിക അനുമതികളല്ലാം ലഭിച്ച പദ്ധതിയുടെ ടെന്ററും ക്ഷണിച്ചുകഴിഞ്ഞു. മൂന്ന് വര്‍ഷമാണ് ഹര്‍ബര്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധിയെങ്ങിലും ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുറിത്തോടിന് തെക്കുവശത്തേക്ക് 65 മീറ്ററും വടക്കോട്ട് 550മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തുറമൂഖത്തിന്റെ ഇരുവശത്തും കടലിലേക്ക് 150 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കും.

ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ സാറ്റ്‌ലൈറ്റ് ഫോണിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മന്ത്രി കെടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.
എംപി ഇ.ടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ പികെ അബ്ദുറബ്ബ്, വി അബ്ദുറഹിമാന്‍, മത്സ്യകടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!