പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം:അഞ്ച് നില പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പരാഗണ്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മൂന്ന് മണിക്കൂറിനുശേഷം തീ നിയന്ത്രണവിധേയമായി. ഏറെനേരം നില നിന്ന ആശങ്കയ്ക്ക് ഒടുവിലാണ് അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഏറെ ശ്രമപ്പെടേണ്ടിവന്നും ഫയര്‍ഫോഴ്‌സിന്.

കെട്ടിടത്തിന് സമീപത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top