Section

malabari-logo-mobile

പരപ്പനങ്ങാടിക്കാരുടെ ലോകകപ്പ് വരവേല്‍പ്പ് ഗാനം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റാകുന്നു

HIGHLIGHTS : ലോകഫുട്‌ബോളിന്റെ നെറുകയില്‍ ആവേശത്തിന്റെ പന്തുരുളുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പ്രണയത്തെ നാടിന്റ ഹൃദയത്തിലേക്ക് പരാവര്‍ത്തനം ചെയ്ത പരപ്പനങ്...

ssss copyലോകഫുട്‌ബോളിന്റെ നെറുകയില്‍ ആവേശത്തിന്റെ പന്തുരുളുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പ്രണയത്തെ നാടിന്റ ഹൃദയത്തിലേക്ക് പരാവര്‍ത്തനം ചെയ്ത പരപ്പനങ്ങാടിയുടെ മണ്ണില്‍ നിന്നും രൂപം കൊണ്ട സംഗീത ആല്‍ബം യുട്യൂബില്‍ സൂപ്പര്‍ഹിറ്റാകുന്നു.

നൂറ്റിപ്പത്ത് മീറ്റര്‍ നീളവും നൂറ് മീറ്റര്‍ വീതിയുമുള്ള ഫുട്‌ബോള്‍ സമരചതുരത്തിലെ മോഹമഞ്ഞയും, ആകാശനീലയും മലപ്പുറത്തിന്റെ തെരുവോരങ്ങളിലെ ദൃശ്യശകലങ്ങളായി ആല്‍ബത്തില്‍ നിറയുന്നത് ഇതിനകം ആറായിരത്തിലധികം ആളുകള്‍ രണ്ടു ദിവസംകൊണ്ട് കണ്ടുകഴിഞ്ഞു.

sameeksha-malabarinews

തിരമാല മുറിച്ചുകടക്കുന്നു കടോലോരവീര്യത്തിന്റെ നാട്ടുചിത്രങ്ങളും, തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ കുട്ടികളുടെ സ്വഭാവികചിത്രങ്ങളും ചടുലമാര്‍ന്ന എഡിറ്റിങ്ങിലൂടെ കോര്‍ത്തിണക്കുമ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ പെരുമയോടുള്ള പ്രദേശികമനസ്സിന്റെ ഐക്യദാര്ഡ്യം ഗാനരംഗത്തില്‍ അനാവൃതമാവുകയാണ്.

പരപ്പനങ്ങാടി ചിറമംഗലത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ക്ലീക്ക് മീഡിയയാണ് ‘ ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് സോങ്ങ്’ എന്ന ആല്‍ബം ഓരുക്കിിയിരിക്കുന്നത്. ഖലീല്‍ പികെ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഫയാസ് കല്ലനാണ്. മുസ്തഫ ചിറമംഗലമാണ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് കൃഷണന്‍ എഴുതിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷിബു സുകുമാരനാണ്. ഗാനം ആലപിച്ചിരിക്കുന്നത് സുശാന്ത് ശങ്കറാണ്

.വീഡിയോ കാണൂ……

[youtube width=”500″ height=”390″]http://www.youtube.com/watch?v=LoU4BWAAZaw[/youtube]

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!