Section

malabari-logo-mobile

‘നെയ്മര്‍ മാസ്മരികത’യില്‍ ബ്രസീല്‍ ഉയര്‍ത്തെണീറ്റു (3-1)

HIGHLIGHTS : നെയ്മര്‍ എന്ന പോരാളി തങ്ങളെ വിജയിപ്പിക്കുമെന്ന് ഉറച്ച് വിശ്‌വസിക്കുന്ന ബ്രസീലിയന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന മാസ്മരിക പ്രകടനത്തിലൂട...

Brazeeeeeeellllllസാവോപോള :  നെയ്മര്‍ എന്ന പോരാളി തങ്ങളെ വിജയിപ്പിക്കുമെന്ന് ഉറച്ച് വിശ്‌വസിക്കുന്ന ബ്രസീലിയന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന മാസ്മരിക പ്രകടനത്തിലൂടെ ആദ്യദിനത്തിനില്‍ കാനറിപക്ഷികള്‍ക്ക് ആധികാരികജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി.

കളിയുടെ പതിനൊന്നാം മിനുറ്റില്‍ ബ്രസീലിയന്‍ വിങ്ബാക്ക് മാഴ്‌സയുടെ കാലില്‍ തട്ടി തങ്ങളുടെ പോസ്റ്റിലേക്ക് തന്നെ പന്ത് പാഞ്ഞകയറിയപ്പോള്‍ നിശ്ചലമായ മഞ്ഞഗ്യാലറികള്‍ നെയ്മര്‍ തന്റെ പ്രതിഭതുളുമ്പന്ന നീക്കത്തിനൊടുവില്‍ കളിയുടെ ഇരുപത്തിഒമ്പതാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മറുപടിപറഞ്ഞപ്പോള്‍ ഇളകിമറിഞ്ഞു. കളിയുടെ എഴുപത്തിയൊന്നാം മിനുറ്റില്‍ ബ്രസീലിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ നെയ്മര്‍ ഗോള്‍പട്ടിക തികച്ചു. തുടര്‍ന്ന ഇരമ്പിയാര്‍ത്തു വന്ന ക്രൊയേഷ്യന്‍ താരങ്ങള്‍ ഗോളാകുമെന്ന് തോന്നിച്ച നിരവധി നീക്കങ്ങള്‍ ബ്രസീലിയന്‍ ഗോള്‍മുഖത്ത് നടത്തി. പ്രതിരോധം മറന്ന അവസാനനിമിഷങ്ങളില്‍ ഈ സാധ്യത മുതലെടുത്ത് ഓസ്‌ക്കാര്‍ കളിയുടെ അധികസമയ്ത്ത് ഒരു ഗോള്‍ കൂടി നേടിയപ്പോള്‍ ബസീലിന്റെ ഗോള്‍വേട്ട പൂര്‍ത്തിയായി.
കളിയില്‍ അമ്പത്തിഒമ്പത് ശതമാനം സമയം പന്ത് കൈവശം വച്ചതും തന്ത്രങ്ങള്‍ മെനങ്ങതും ബ്രസീലായിരുന്നു. ഏഴു കോര്‍ണറുകള്‍ ബ്രസീലിനകൂലമായപ്പോള്‍ മൂന്നെണ്ണമാണ് ക്രെയേഷക്ക് ലഭിച്ചത്. ആദ്യദിനത്തില്‍ തന്നെ നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത് ബ്രസീലിന് തിരിച്ചടിയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!