യുവതിയുടെ ആത്മഹത്യ;കാമുകന്‍മാര്‍ അറസ്റ്റില്‍

Handcuffed_hands_(line_drawing)പെരുമ്പാവൂര്‍: ഏഷ്യാനെറ്റ് കോള്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ രണ്ട് കാമുകന്‍മാരെ കുറുപ്പുംപടി പോലീസ് അറസ്റ്റു ചെയ്തു. നെല്ലിമോളം സ്വദേശിയായ അശ്വതി(23) തൂങ്ങി മരിച്ച കേസിലാണ് എറണാകുളം വേങ്ങോല സ്വദേശി അജാസ് എന്ന പാച്ചു(25), ഒറ്റപ്പാലം പേരൂര്‍ സ്വദേശി മുഹമ്മദ് ഷെമീര്‍(21) എന്നിവരെ അറസ്റ്റ് ചെയ്തത്.

അശ്വതി വളയന്‍ ചിറങ്ങര ഐടിസിയില്‍ പഠിക്കുന്നസമയത്താണ് അജാസുമായി പ്രണയത്തിലായത്. പിന്നീട് കളമശേരിയില്‍ ജോലികിട്ടി വന്ന ശേഷം ഇവിടെയുണ്ടായിരുന്ന ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് ഷമീറുമായി അടുപ്പത്തിലായി. ഇരുവരും തമ്മില്‍ ഒന്നിച്ചുള്ള ഫോട്ടോകളും എടുത്തിരുന്നു. അജാസുമായി അശ്വതിക്ക് ബന്ധമുണ്ടെന്നറിഞ്ഞ ഷമീര്‍ ഈ ഫോട്ടോകള്‍ അജാസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അജാസും ഷമീറുമായി തനിക്കുള്ള അടുപ്പം ഇരുവരും പരസ്പരം അറിഞ്ഞതോടെ അശ്വതി മാനസികമായി തളരുകയായിരുന്നു. ഇതാണ് അശ്വതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഷെമീര്‍ ഫോട്ടോകള്‍ നശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഇരുവരെയും പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top