Section

malabari-logo-mobile

കുട്ടികളെ കൊണ്ടുവന്ന സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

HIGHLIGHTS : ദില്ലി: ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. സംഭ...

ChildTraffickingദില്ലി: ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക്് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. സംഭവം കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി.

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിച്ച കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി പികെ ശ്രീനിവാസന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് മാനവ വിഭവശേഷി മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചത്. രേഖകളില്ലാതെ കുട്ടകളെ കടത്തിക്കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്നും സംഭവം മനുഷ്യക്കടത്തിന് സമാനമാണെന്നും അന്തര്‍ സംസ്ഥാന വിഷയമമായതിനാലും കേന്ദ്ര അന്വേഷണം വേണമെന്നും മന്ത്രാലയം ശുപാര്‍ശയില്‍ പറയുന്നു.

sameeksha-malabarinews

അതെസമയം കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയും മന്ത്രാലയം ഉദ്യോഗസ്ഥരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!