Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ‘കുബേരന്‍മാര്‍’ തട്ടിയെടുത്ത ബസ് പോലീസ് പിടികൂടി

HIGHLIGHTS : രണ്ട് പേര്‍ കസ്റ്റഡിയില്‍.കൊള്ളപ്പലിശയുടെ മറവില്‍ ഈടായി നല്‍കിയ ബസ്സ് തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പണമിടപാടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ...

രണ്ട് പേര്‍ കസ്റ്റഡിയില്‍kubera bus

 

പരപ്പനങ്ങാടി : കൊള്ളപ്പലിശയുടെ മറവില്‍ ഈടായി നല്‍കിയ ബസ്സ് തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പണമിടപാടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി കെകെ സന്തോഷ്, വള്ള്ക്കുന്ന് അരിയല്ലൂര്‍ സ്വദേശി വികാസ് എന്നവരാണ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള റെയ്ഡില്‍ അറസ്റ്റിലായത്. ഇവര്‍ പിടിച്ചെടുത്ത് ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യില്‍ നിന്ന് മുദ്രപത്രങ്ങളും ചെക്ക് ലീഫുകളും ബസ്സിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്

പപ്പെനങ്ങാടി പുത്തരിക്കല്‍ സ്വദേശിയായ ചെമ്പയില്‍ സിദ്ധീഖിന്റെ പരാതിയിലാണ് പോലീസ് നടപടി. സിദ്ധീഖ് തന്റെ ബസ്സിന്റെ ആര്‍സി പണയം വെച്ച് പിടിയിലായവരില്‍ നിന്നും അഞ്ച്് ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ആറര ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ഇനിയും അഞ്ച് ലക്ഷം രൂപകൂടി നല്‍കണമെന്ന് ആവിശ്യപ്പെടുകയായിരുന്നു.. എന്നാല്‍ ഇതു നല്‍കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ബ്ലേഡ് മാഫിയ സംഘം ഇവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ലുക്കു എന്ന ബസ്സ് മഞ്ചേരി സ്റ്റാന്‍ഡില്‍ വെച്ച് പിടിച്ചെടുക്കുകയുമായിരുന്നു.

sameeksha-malabarinews

പിന്നീട് ഈ ബസ് ചൈതന്യ എന്ന പേരില്‍ ഇതേ റൂട്ടില്‍ ഓടി വരികയായിരുന്നു. ഈ ബസ്സാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!