മഞ്ചേരി; വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ ചീക്കോട് കെ.കെ.എന്‍ സ്‌കൂള്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായി ആര്‍.റ്റി.ഒ അറിയിച്ചു. ഡ്രൈവര്‍ പെട്ടെന്ന് ബ്രൈക്ക് ചെയ്തതിനാല്‍ കുട്ടികള്‍ ബസ്സില്‍ വീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആര്‍.റ്റി.ഒ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും ആര്‍.റ്റി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളില്‍ അറ്റന്‍ഡറെ നിയമിക്കണമെന്ന് നിയമമുണ്ടെങ്കിലും കെ.കെ.എന്‍ സ്‌കൂള്‍ ബസ്സില്‍ നിയമിച്ചിട്ടില്ല.
സ്‌കൂള്‍ വാഹനങ്ങളില്‍ കൂടുതല്‍ കുട്ടികളെ കയറ്റിയാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു. ഫോണ്‍. ആര്‍.റ്റി.ഓഫീസ് മലപ്പുറം 0483 2110100, തിരൂര്‍ 0494 2122100, തിരൂരങ്ങാടി 0494 2127100, പൊന്നാനി 0494 2126100, പെരിന്തല്‍മണ്ണ 04933 211100, നിലമ്പൂര്‍ 04931 211100


