HIGHLIGHTS : Parappanad Walkers Club honored the female football player
പരപ്പനങ്ങാടി: ഇംഗ്ലണ്ടില്‍ വച്ച് ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഐ.ബി.എസ്.എ വേള്‍ഡ് ഗെയിംസ് 2023 പങ്കെടുക്കുന്ന ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിലേക്ക് സെക്ഷന്‍ ലഭിച്ച പരപ്പനാട് വാക്കേഴ്‌സ് താരവും മുന്‍ മലപ്പുറം ജില്ലാ വനിതാ ഫുട്‌ബോള്‍ ടീം മെമ്പറുമായ അപര്‍ണയെ ആദരിച്ചു.
ആഗസ്റ്റ് 12 മുതല്‍ 21 വരെ ബര്‍മിന്‍ഹാമിലാണ് മത്സരം നടക്കുന്നത്. അപര്‍ണയാണ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്ന ടീമിലെ ഏക മലയാളി.

ചടങ്ങില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കെ, കോച്ച് കെടി വിനോദ്, റിട്ട. കായികാധ്യാപകന്‍ അബ്ദുറഹ്‌മാന്‍ എ, കുഞ്ഞിമരക്കാര്‍ പി വി, രവീന്ദ്രന്‍. പി, ഉബൈദ് കെ, യൂനസ് കെ, ഫുട്‌ബോള്‍ താരങ്ങളായ സാദിഖ് എം, നബീല്‍.പി, ഷെഫീഖ്. ടി , നവാസ്. എം എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു