Section

malabari-logo-mobile

മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്റെ വളര്‍ത്തുമകള്‍; മന്ത്രി വി ശിവന്‍ കുട്ടി മണിപ്പൂര്‍ സ്വദേശിനി വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചു

HIGHLIGHTS : Minister V Sivan Kutty visited the student from Manipur

മനഃസമാധാനത്തോടെ ജീവിച്ച് വളരാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. തൈക്കാട് ഗവണ്‍മെന്റ് എല്‍ പി എസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മണിപ്പൂര്‍ സ്വദേശിനിയുമായ ജേ ജെമ്മിനെ ക്ലാസില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാര്‍ഥിനി കേരളത്തിലെത്തിയത്. ടി സി ഉള്‍പ്പെടെ ഔദ്യോഗിക രേഖകളുടെ അഭാവത്തിലും വിദ്യാര്‍ഥിനിയെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കി. യൂണിഫോം അടക്കമുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നുണ്ടാകുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മയും അച്ഛനുമടക്കം സ്വന്തം ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിലവില്‍ അവര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ മകളായി ജേ ജെം വളരും. എല്ലാ പിന്‍തുണയും സര്‍ക്കാര്‍ നല്‍കും. സംഘര്‍ഷത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഹോയിനെജം വായ്പേയ് എന്നതാണ് മണിപ്പൂരിലെ നഖുജാം സ്വദേശിനിയായ ജേ ജെമ്മിന്റെ ഔദ്യോഗിക നാമം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!