തൃശൂരില്‍ മയില്‍ ഷോക്കേറ്റ് ചത്തു

ആമ്പല്ലൂര്‍ അളഗപ്പനഗര്‍ വെണ്ടോരില്‍ ഷോക്കേറ്റ് മയില്‍ ചത്തു. വെണ്ടോര്‍ ജനത ട്രാന്‍സ്‌ഫോര്‍മറിലാണ് പെണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടത്. പറക്കുന്നതിനിടെ മയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കുടുങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. കെഎസ്ഇബി പുതുക്കാട് സെക്ഷനില്‍ നിന്ന് ജീവനക്കാരെത്തി മയിലിനെ താഴെയിറക്കി. പിന്നീട് പാലപ്പിള്ളിയില്‍ നിന്നെത്തിയ വനപാലകര്‍ മയിലിനെ കൊണ്ടുപോയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top