Section

malabari-logo-mobile

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

HIGHLIGHTS : കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവ...

കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവിശ്യം കോടതി അംഗീകരിച്ചില്ല. ത്വാഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവിശ്യപ്പെട്ടു.

അലനില്‍ നിന്നും പിടിച്ചെടുത്തു എന്നു പറയപ്പെടുന്ന ലഘുലേഖകളുടെ പേരില്‍ യുഎപിഎ ചുമത്താനുള്ള കുറ്റമില്ല എന്നാണ് കോടതി നിരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്. അലന്റെ പ്രായവും ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

sameeksha-malabarinews

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബും, താഹയുമായിരുന്നു 2019 നവംബര്‍ ഒന്നിന് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായത്. ഒരാളെ കൂടി ഈ കേസില്‍ പ്രതി ചേര്‍ത്തിരുന്നെങ്ങിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 9നാണ് ഇവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചശേഷം അലന്‍ നിയമപഠനവുമായി മുന്നോട്ട്‌പോകുകയാണ്. ത്വാഹയാകട്ടെ കണ്‍സട്ര്ക്ഷന്‍ ജോലിയെടുത്തുവരികയാണ്. ജാമ്യാ വ്യവസ്ഥകള്‍ പാലിച്ചുതന്നെയാണ് ഇരുവരും ഇതുവരെ നീങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!