സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി മൂലമാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്.രോഗം പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. H-5 N-8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്.

കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു.

രോഗം റിപ്പോര്‍ട്ട് ചെയ്ത ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ ദ്രുതകര്‍മ സേനയ്ക്ക് നിര്‍ദേശം നല്‍കി.36000 ത്തോളം പക്ഷികളെ നശിപ്പിക്കേണ്ടി വരും.കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കും.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കോഴി, താറാവ്, എന്നിവയ്ക്ക് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

 

 

Share news
error: Content is protected !!
Scroll to Top