Section

malabari-logo-mobile

പാലയില്‍ 71.48 ശതമാനം പോളിങ്ങ്.

HIGHLIGHTS : പാല:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തയായപ്പോള്‍ 71.48 ശതമാനം പോളിങ്ങ്. നഗരങ്ങളില്‍ നല്ല പോളിങ്ങ് ഉണ്ടായെങ്...

പാല:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തയായപ്പോള്‍ 71.48 ശതമാനം പോളിങ്ങ്. നഗരങ്ങളില്‍ നല്ല പോളിങ്ങ് ഉണ്ടായെങ്ങിലും ഗ്രാമീണ മേഖലയില്‍ പൊതുവെ മന്ദഗതിയിലായിരുന്നു.

പൊതുവെ സമാധാനപരമയാണ് പോളിങ്ങ് നടന്നതെങ്ങിലും യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് ഇന്നും തുടര്‍ന്നു. സ്ഥാനര്‍ത്ഥികള്‍ തമ്മിലും പരസ്പരം കോര്‍ത്തു.

sameeksha-malabarinews

എന്നാല്‍ വോട്ടെടുപ്പ് സമയത്ത് തന്നെ യുഡിഎഫിലെ ഭിന്നത പുറത്തുവരുന്ന രീതിയിലുള്ള പ്രസ്താവനകളുമായി കേരളകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജോസഫ് വിഭാഗം നേതാക്കള്‍ മാധ്യമങ്ങളോട് തങ്ങളുടെ വിയോജിപ്പുകള്‍ വോട്ടെടുപ്പ് സമയത്തും പറഞ്ഞുകൊണ്ടിരുന്നു. വൈകീട്ട് ആറു മണിക്ക് പോളിങ്ങ് അവസാനിച്ചു.

കേരള രാഷ്ട്രീയ അതികായന്‍മാരില്‍ ഒരാളായ കെഎം മാണിയുടെ പാല അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ ഇനി നാല് ദിവസം കാത്തിരിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!