കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

കോഴിക്കോട് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം കാണിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച അടിയന്തരിമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനോട് ആവിശ്യപ്പെട്ടു.

നാല് ഗവേഷക വിദ്യാര്‍ത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഗവേഷണ മേല്‍നോട്ട ചുമതലയുള്ള ഡോ. ഷമീനക്കെതിരെയാണ് പരാതി. വൈസ് ചാന്‍സലര്‍ക്കും പോലീസിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് എസ്എഫ്‌ഐയും ഗവേഷകവിദ്യാര്‍ത്ഥികളുടെ സംഘംടനയായ എകെആര്‍എസ്എയും മാര്‍ച്ച് നടത്തിയിരുന്നു

Share news
error: Content is protected !!
Scroll to Top