കടല്‍ തീരശുചീകരണം നടത്തി എസ് എന്‍ എം സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ഥികള്‍

പരപ്പനങ്ങാടി: ലോക ശുചീകരണന ദിനത്തിന്റെ ഭാഗമായി കടല്‍ തീരശുചീകരണം നടത്തി എസ് എന്‍ എം സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ഥികള്‍.

ചാപ്പപ്പടി കടല്‍ തീരത്തെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും തുടര്‍ന്ന് തീരപ്രദേശത്തെ വീടുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.

ശുചീകരണത്തിനും ബോധവല്‍ക്കരണത്തിനും എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് ക്യാപ്റ്റന്‍ എം റാഗി ,സ്‌കൗട്ട് മാസ്റ്റര്‍ വി എം മുഹമ്മദ് അലി ,സ്‌കൗട്ട് ലീഡര്‍മാരായ പി.നിഹാല്‍ ,പി അസീല്‍ ഗൈഡ് ലീഡര്‍മാരായ ആര്യാനന്ദ,ജഹാന നൂരി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles