മണ്ണെണ്ണ കുറവ് ;റേഷന്‍വ്യാപാരികള്‍ പ്രതിസന്ധിയില്‍

തിരൂരങ്ങാടി: റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയുടെ കുറവ്. തിരുരങ്ങാടി താലൂക്കില്‍ സപ്തംബര്‍മാസം റേഷന്‍വിതരണത്തിന്ന് വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ളത് ആവശ്യമുള്ള മണ്ണണ്ണയുടെ 65%മാണ്. മാസാവസാനം റേഷന്‍വാങ്ങിക്കുന്നതിനായി കടയില്‍എത്തുന്ന കാര്‍ഡുകാര്‍ക്ക് നല്‍കാന്‍ മണ്ണണ്ണ തികയുകയാത്ത അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു. ഇത് പലപ്പോഴും റേഷന്‍വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ ്തര്‍ക്കത്തിന് ഇടയാക്കുന്ന അവസ്ഥയാണെന്നും അതുകൊണ്ടുതന്നെ റേഷന്‍ വിതരണത്തിന് ആവശ്യമായ മണ്ണണ്ണ എത്രയുംപെട്ടന്ന് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ആള്‍ കേരള റീറ്റെയ്ല്‍റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ സെക്രട്ടറി ജയകൃഷ്ണന്‍ കെ, പ്രസിഡണ്ട് പൂവാഞ്ചേരി ബഷീര്‍, ട്രഷറര്‍ മുഹമ്മദ്ഷാഫി കെ പി,ശിവദാസന്‍ കെ, കാദര്‍ഹാജി വി പി,ബാവ പടിക്കല്‍, കേശവന്‍ എം,എന്നിവര്‍ താലൂക്ക് സപ്പ്‌ളെയോഫീസര്‍ സുജാതക്ക് നിവേദനം നല്‍കി.

Related Articles