പാലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

പാല: പാലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടിടത്ത് മോക് പോളിങ്ങിനിടെയുണ്ടായ തകരാറിനെ തുടര്‍ന്ന് വി വി പാറ്റ് യന്ത്രങ്ങള്‍ മാറ്റി. വലയൂര്‍ ഗവ. യു പി സ്‌കൂളിലെ 95 ാം നമ്പര്‍ ബൂത്തിലും പനമറ്റം ഗവ. എച്ച് എസ് എസിലെ 171 ാം നമ്പര്‍ ബൂത്തിലുമാണ് സങ്കേതികത്തകരാര്‍ ഉണ്ടായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെത്തി 119 ാം ബൂത്തില്‍ നിന്നും ആദ്യ വോട്ടറായി വോട്ടു രേഖപ്പെടുത്തി.

179107 വോട്ടര്‍മാരാണ് പാലാ മണ്ഡലത്തില്‍ ആകെയുള്ളത്. 76 ബൂത്തുകളിലായാണ് വോട്ടെടുപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

Related Articles