തിരൂരില്‍ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂര്‍: ബൈക്കിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.പറവണ്ണ അരിക്കാഞ്ചിറയില്‍ വെച്ചാണ് അപകടം സംഭവിച്ചതി. പരിയാപുരം പുത്തന്‍പീടിക ചെമ്പത്തൊടിയില്‍ ലത്തീഫിനാണ് പരിക്കേറ്റത്. പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. ലത്തീഫ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.

Related Articles