Section

malabari-logo-mobile

‘ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണം’; ഫിയോക്

HIGHLIGHTS : 'OTT platforms should be regulated'; Fiok not to give movies to OTT after theatrical release

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം ചിത്രം ഒടിടിയ്ക്ക് നല്‍കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീയേറ്റര്‍ ഉടമകള്‍ അവതരിപ്പിക്കും.

പാപ്പന്‍, തല്ലുമാല, സോളമന്റെ തേനീച്ചകള്‍, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ വരാനിരിക്കേയാണ് ഫിയോക് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്നത് അവസാനിപ്പിക്കണം. കരാര്‍ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയില്‍ എത്തുന്നു. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

sameeksha-malabarinews

കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റര്‍ ഉടമകള്‍ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബര്‍ തള്ളിയിരുന്നു. സിനിമകള്‍ ഒടിടിക്ക് നല്‍കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബര്‍ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റര്‍ ഉടമകളുടെ തീരുമാനം.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെജിഎഫ്, ആര്‍ആര്‍ആര്‍, വിക്രം, മാസ്റ്റര്‍ തുടങ്ങിയ വലിയ സിനിമകള്‍ക്ക് മാത്രമാണ് ജനങ്ങള്‍ ഇപ്പോള്‍ വലിയ തരത്തില്‍ തീയറ്ററില്‍ എത്തുന്നത്. ഈ സ്ഥിതി തുടരകയാണെങ്കില്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!