Section

malabari-logo-mobile

വീട്ടമ്മയുടെ വിരലില്‍ കുടുങ്ങിയ മോതിരം സാഹസികമായി ഊരിയെടുത്ത് താനൂര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

HIGHLIGHTS : Tanur Fire Force personnel bravely pulled out the ring stuck on the finger of the housewife

താനൂര്‍:വിരലില്‍ മോതിരം കുടുങ്ങി ബുദ്ധിമുട്ടിലായ വീട്ടമ്മക്ക് തുണയായി താനൂര്‍ ഫയര്‍ഫോഴ്‌സ്. താനൂര്‍ കാരാട് മുനമ്പത്ത് ഹൗസില്‍ തങ്കം (55) ന്റെ വിരലില്‍ കുടുങ്ങിയ മോതിരമാണ് സാഹസികമായി ഊരിയെടുത്തത്.

കഴിഞ്ഞദിവസം രാത്രി 11മണിക്ക് ഒരേ വിരലില്‍ മൂന്ന് മോതിരങ്ങള്‍ ഇട്ട് നീര്‍ക്കെട്ടും മുറിവുമായി രക്തം ഒലിക്കുന്ന വളരെ മോശം അവസ്ഥയിലാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്. ഹോസ്പിറ്റലുകളില്‍ നിന്ന് വിരല്‍ കട്ട് ചെയ്യുകയേ മാര്‍ഗ്ഗമുള്ളൂ എന്നു പറഞ്ഞു തിരിച്ച് അയച്ചതായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ സ്റ്റേഷനില്‍ പതിവായപ്പോള്‍, ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച പ്രത്യേക തരം കട്ടര്‍ ഉപയോഗിച്ച്, നീര്‍ക്കെട്ടും വീക്കവും കാരണം വിരലിലെ മാംസത്തിനകത്തേക്ക് പതിഞ്ഞ് ഇറങ്ങിയ മോതിരങ്ങള്‍ വളരെ സൂക്ഷ്മതയോടു കൂടി ഓരോന്നായി മുറിച്ചുമാറ്റി.

sameeksha-malabarinews

അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി.ഷാജിമോന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് വളരെ ശ്രമകരമായ ഈ പ്രവൃത്തി വിജയകരമാക്കുവാന്‍ കഴിഞ്ഞത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!