ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: ആലപ്പുഴയില്‍ 54ാ മത് ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി എത്തിയ  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

നിലവിലെ കളക്ടര്‍ രേണു രാജ് സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന്‍ നിയമിതനാകുന്നത്. പത്രപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീരാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നിയമനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.

കൊവിഡ് കാലത്ത് സസ്പെന്‍ഷന്‍ പിന്‍വലിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top