Section

malabari-logo-mobile

ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : A student who was undergoing treatment in a bike accident died

കടലുണ്ടി നഗരം: ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആനങ്ങാടി അംബേദ്ക്കര്‍ റോഡില്‍ താമസിക്കുന്ന പരേതനായ കാളാത്തു മലയില്‍ ഉസ്മാന്‍ എന്നവരുടെ മകന്‍ മുഹമ്മദ് ഹക്കീം(21)ആണ് മരിച്ചത്. കഴിഞ്ഞ 16 ന് ശനിയാഴ്ച്ച കൊണ്ടോട്ടിയില്‍ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് ജെ.ഡി.ടി കോളേജില്‍ രണ്ടാം വര്‍ഷ ബി.ഫാം വിദ്യാര്‍ത്ഥിയാണ്.

sameeksha-malabarinews

മാതാവ് ഖദീജ സഹോദരങ്ങള്‍ മുഹമ്മദ് യാസര്‍, ഫരീദ ഫര്‍ഹാന, മുഹമ്മദ് യാഫിഹ് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!