Section

malabari-logo-mobile

‘ഒരു ഫാസ്റ്റ് പാസഞ്ചര്‍ പ്രണയം’ ജില്ലാ കളക്ടര്‍ കെ ബിജു പ്രകാശനം ചെയ്തു

HIGHLIGHTS : തിരൂരങ്ങാടി: ട്രക്കര്‍ ഡ്രൈവറായ മൂന്നിയൂരിലെ എന്‍എം ബഷീര്‍ രചിച്ച നാലാമത്തെ

BASHEERINTE PUSTHAKAM COLLECTOR KBiju SP Sasikumarinu nalki prakaashanam cheyyunnuതിരൂരങ്ങാടി: ട്രക്കര്‍ ഡ്രൈവറായ മൂന്നിയൂരിലെ എന്‍എം ബഷീര്‍ രചിച്ച നാലാമത്തെ പുസ്തകം ‘ഒരു ഫാസ്റ്റ് പാസഞ്ചര്‍ പ്രണയം’ ജില്ലാ കളക്ടര്‍ കെ ബിജു, ജില്ലാ പോലീസ് സുപ്രണ്ട് എം ശശികുമാറിന് നല്‍കി പ്രകാശനം ചെയ്തു. ബസ് ഡ്രൈവറെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിക്കുന്ന നോവല്‍ ഇക്കാലത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന വാഹനാപകടത്തെ കുറിച്ചും അതിനു കാരണമാകുന്ന വിവിധ പ്രശ്‌നങ്ങളെയും വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്. വാഹനാപകടത്തിനെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ നോവല്‍.

ഇദ്ധേഹത്തിന്റെ ആദ്യ നോവല്‍ പറക്കും പക്ഷികള്‍ ഇരിക്കും മരങ്ങള്‍ മത സംഘടനകള്‍ തമ്മിലുള്ള വിഴുപ്പലക്കലുകളും തമ്മില്‍ തല്ലുകളെയും സംബന്ധിക്കുന്നതാണ്. രണ്ടാമത്തെ പുസ്തകം അറിയപ്പെടാത്ത മൂന്ന് കൊലയാളികള്‍, ഭ്രൂണഹത്യ, സ്ത്രീധനം, രക്ഷിതാക്കളോടുള്ള അവഗണന എന്നിവയെകുറിച്ചാണ്. വെറുതെയല്ല ജീവിതം എന്ന നോവല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരെ കഥാപാത്രമാക്കിയാണ്. അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ധേഹം സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആയുധമായാണ് നോവലെഴുത്ത് ഉപയോഗിക്കുന്നത്.
പ്രകാശന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി, ശ്യാം ബാബു, ജംഷീദ് പാറേക്കാവ്, രജസ്ഖാന്‍ മാളിയാട്ട്, കെ.പി ഷറഫു ചെമ്മാട്, ഷമീര്‍ പൊറ്റാണിക്കല്‍, യു.എ റസാഖ്, ടി.കെ നാസര്‍ എന്‍.എം ഖാലിദ്, ഹംസ തലപ്പാറ, ഷറഫുദ്ധീന്‍ ആലിന്‍ചുവട്, സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!