ജൂണ്‍ പത്തുമുതല്‍ കോഴിക്കോട്ടു നിന്നും ദമാമിലേക്ക് ജറ്റ് എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ്

Jet-Airwaysകോഴിക്കോട്: സ്വകാര്യകമ്പിനിയായ ജറ്റ് എയര്‍വേസ് കോഴിക്കോട്ടു നിന്നും സൗദി അറേബ്യയിലെ ദമാമിലേക്ക് ദിവസേനെയുള്ള വിമാന സര്‍വ്വീസ് തുടങ്ങുന്നു. ജൂണ്‍ പത്തുമുതലാണ് സര്‍വ്വീസ് ആരംഭിക്കുക.

നിലവില്‍ ജെറ്റിന് കേരളത്തിലെ രണ്ട് അന്താരഷ്ടവിമാനത്താവളങ്ങളിലേക്ക് ദമാമില്‍ നിന്ന് ദിനംപ്രതി സര്‍വ്വീസ് ഉണ്ട്
പൂതിയ ബോയിങ് 737 വിമാനമാണ് കോഴിക്കോട്ടെക്കുള്ള സര്‍വ്വീസിന് ഉപയോഗിക്കുക.

നിലവില്‍ ജെറ്റ് എയര്‍വേയസ് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് ദിവസവും എട്ട് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്തവളങ്ങളില്‍ നിന്നുമായി ഗള്‍ഫ് മേഖലയിലെ അബുദാബി, ദമാം, ദോഹ, മസ്‌ക്കറ്റ് ഷാര്‍ച കുവൈത്ത്, എന്നവിടങ്ങളിലേക്കും സര്‍വീസ് നടത്തുന്നത്

 

Share news
error: Content is protected !!
Scroll to Top