തന്റെ നേതാവിന് വോട്ട് ചെയ്യാത്തതിന് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു

പാറ്റ്‌ന: തന്റെ നേതാവിന് വോട്ട് ചെയ്യാത്തതിന് കോപാകുലനായ ഭര്‍ത്താവ് സ്വന്തം ഭാര്യയെ വെടിവെച്ചു. ബീഹാറിലെ ഉജ്ജ്യയ്പൂര്‍ മണ്ഡലത്തിലാണ് സംഭവം.
സമസ്തിപൂര്‍ ജില്ലയിലെ മുഹയുദ്ധീന്‍ നഗര്‍ ഗ്രാമത്തില്‍ താമസിക്കുന്ന വിനോദ് പാസ്വാന്‍ എന്ന വോട്ടറാണ് തന്റെ നേതാവിനോടുള്ള സ്‌നേഹം ഭാര്യക്കുമുകളില്‍ തീര്‍ത്തത്. വോട്ട് ചെയ്തു കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ താന്‍ വോട്ട് ചെയ്തത് എതിര്‍സ്ഥാനാര്‍ത്ഥിക്കാണന്ന് പറഞ്ഞതോടെ കോപാകുലനായ വിനോദ് വെടിയുതര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ഗുരതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യയെ പാറ്റന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം നടന്നയുടനെ ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top