വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍

ദില്ലി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍. ടിവി സീരിയല്‍ നടനായ സുശീല്‍ മാന്‍(27) ആണ് അറസ്റ്റിലായത്.

ഔട്ടര്‍ ദില്ലിയില്‍ രോഹിണിയില്‍ എസ്എം സിനി ആന്റ് ടിവി ആക്ടിങ്ങ് അക്കാദമി നടത്തി വരികയാണ് സുശീല്‍ മാന്‍.

സഹാറാ വന്‍ ചാനലിലെ മാതാകീ ചൗകീ ജയ്ജയ്, ബജ്രംഗബലി, ഗണേഷ് ലീല, ലൈഫ് ഓകെയിലെ ദേവോകേദേവ് മഹാദേവ്, സ്റ്റാര്‍ പ്ലസിലെ ദിയാ ഔര്‍ ബേട്ടി ഹം തുടങ്ങിയവയാണ് സുശീല്‍ മാന്‍ അഭിനയിച്ച പ്രശസ്തമായ സീരിയലുകള്‍.

ഇയാളുടെ ആക്ടിങ്ങ് സ്‌കൂളില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഈ അഭിനയ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചു മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരുന്നതായാണ് പരാതിയില്‍ പറയുന്നത്.

ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് കാര്യങ്ങളൊന്നും പെണ്‍കുട്ടി പുറത്ത് പറയാതിരിക്കുകയായിരുന്നു. എന്നാല്‍ ഉപദ്രവം ഏറിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top