സൂക്കന്‍ബര്‍ഗ് ജൂതനായതിനാല്‍ ഇറാനില്‍ വാട്ട്‌സ് ആപ് നിരോധിക്കുന്നു

download (1)സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോകത്തെ നവതരംഗമായ വാട്ട്‌സ് ആപിന് ഇറാനില്‍ വിലക്ക്. ഫേസ് ബുക്കിന്റെയും ഇപ്പോള്‍ വാട്‌സ് ആപിന്റെയും ഉടമയായ മാര്‍ക്ക് സൂക്കന്‍ബര്‍ഗ് ജൂതനായതിനാലാണത്രെ ഈ തീരുമാനം.

ഹാരറ്റസ് എന്ന വെബ്പത്രമാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിലെ സൈബര്‍ക്രൈമുകള്‍ കണ്ടുപിടിക്കുന്ന ഏജന്‍സിയുടെ സെക്രട്ടറിയായ അബ്ദുല്‍ സമദ് കോറംബാദിയാണ് ഈ വിലക്ക് പ്രഖ്യാപിച്ചത്. ഒരു അമേരിക്കന്‍ സയിന്റിസ്റ്റായ സൂക്കന്‍ബര്‍ഗ് വാട്ട്‌സ് ആപ് ഏറ്റെടുത്തതാണ് ഈ വിലക്കിന് കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫേസ് ബുക്ക് മെസേജ് സര്‍വ്വീസ് അപ്ലിക്കേഷനായ വാട്ടസ് ആപ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 19 ബില്യണ്‍ ഡോളറിനാണ് ഈ ഏറ്റെടുക്കല്‍. സൈബര്‍ലോകത്തെ ഏറ്റവും വിലയേറിയ ഒരു കൊടുക്കല്‍ വാങ്ങലായാണ് ഈ ഇടപാടിനെ കാണുന്നത്.

 

Share news
error: Content is protected !!
Scroll to Top