മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ അനുവദിക്കില്ല ചെന്നിത്തല

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്യ

മുല്ലപ്പള്ളിയുടെ പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കളെ നിയന്ത്രിക്കാന്‍ പോലും സിപിഎം നേതൃത്വം തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏതെങ്ങിലും അവസരം കിട്ടിയാല്‍ അപമാനിക്കുക എന്നുള്ളതാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലില്‍ എന്തുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കം വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പൂര്‍ണ്ണ സഹകരണം നല്‍കുന്നുവെന്ന് അവകാശപ്പെട്ട അദ്ദേഹം താഴെത്തട്ടുമുതല്‍ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.

പ്രവാസികള്‍ അവിടക്കിടന്ന് മരിക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷസംഘടനകളാണ് പ്രവാസികളെ സഹായിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മന്ത്രിമാരും മോശം പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി സബൈര്‍പോരാളികളെ പോലെ തരംതാഴരുതെന്നും ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങള്‍ ആരെങ്ങിലും നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എംകെ പ്രേമചന്ദ്രനെ പരനാറിയന്ന് മുഖ്യമന്ത്രി വിളിച്ചതും പരാമര്‍ശിച്ചു, മന്ത്രിസഭയിലെ മന്ത്രിമാര്‍ സത്രീകളെ പൂതനയെന്നും പറയാന്‍ സാധിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Related Articles