പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും: സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കി ഇന്ത്യ

ദില്ലി:  സംഘര്‍ഷമുണ്ടായ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇനി പ്രകോപനമുണ്ടായില്‍ ഉടന്‍ തിരിച്ചടിക്കാന്‍ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കി ഇന്ത്യ. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സായുധസൈന്യത്തോടാണ് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് നടന്ന ഉന്നതതലയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യോഗത്തില്‍ പ്രതിരോധമന്ത്രിക്കു പുറമെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര,വ്യോമ നാവികസേനാ തലവന്‍മാര്‍ പങ്കെടുത്തു.

Related Articles