തെന്നിന്ത്യന്‍ സിനിമാതാരം ഉഷാറാണി അന്തരിച്ചു

ചെന്നൈ:  തെന്നിന്ത്യന്‍ സിനിമാതാരും ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലതാരമായാണ് അഭിനയരംഗത്തെ തുടക്കം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷാചിത്രങ്ങളിലും അഭിനയിച്ചു. 200ലധികം ചിത്രങ്ങളിലാണ് ഉഷാറാണി വേഷമിട്ടത്. 2004 പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാനമായി അഭിനയിച്ച ചിത്രം.
അങ്കത്തട്ട് തെട്ടാവാടി, അമ്മ അമ്മായിമ്മ. ഹിറ്റലര്‍, തെങ്കാശിപ്പട്ടണം ഏകലവ്യാന്‍, ഭാര്യ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. പ്രശസ്ത സംവിധായകന്‍ എന്‍ ശങ്കരന്‍നായരാണ് ഉഷാറാണിയുടെ ഭര്‍ത്താവ്. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top